പാലക്കാട്: ആത്മ ആലത്തൂരിന്റെ നേതൃത്വത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ അടുക്കളത്തോട്ടത്തിന്റെ പങ്കും പ്രാധാന്യത്തേയും കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ബ്ലോക്ക് തലത്തില്‍ പഠനക്ലാസ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പഠനക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ചന്ദ്രന്‍ പച്ചക്കറി ഉത്പാദനോപാദികളുടെ വിതരണം നടത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന തുടങ്ങിയവര്‍ ആശംസിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അടുക്കളത്തോട്ട നിര്‍മ്മാണത്തിന്റെ പ്രാധാന്യം, പച്ചക്കറിയുടെ അമിതവില, മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പച്ചക്കറിയിലെ വിഷാംശം തുടങ്ങിയവ മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം തുടങ്ങിയവയെക്കുറിച്ച് വടക്കഞ്ചേരി കൃഷി ഓഫീസര്‍ രശ്മി ക്ലാസെടുത്തു. ആലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിമല്‍ഘോഷ് പദ്ധതി വിശദീകരിച്ചു.
ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ അജീഷ്.പി ജി നന്ദി രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും വിത്തുകളുടെ പാക്കറ്റ് സൗജ്യമായി വിതരണം ചെയ്തു.