നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി ‘ഞങ്ങളുണ്ട് കൂടെ’ശ്രദ്ധേയമാകുന്നു

Posted on: September 27, 2013 6:12 am | Last updated: September 27, 2013 at 8:12 am

ചുണ്ടേല്‍: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കും രോഗങ്ങളാല്‍ വേദനിക്കുന്നവര്‍ക്കും ആശ്വാസമേകി എന്‍ എം എസ് എം, എന്‍ എസ് എസ് യൂണിറ്റിന്റെ ഞങ്ങളുണ്ട് കൂടെ പദ്ധതി ശ്രദ്ധേയമാകുന്നു.
വൈത്തിരി പഞ്ചായത്തിലെ കല്ല്യാണി,നാല് സെന്റ് കോളനികള്‍, മേപ്പാടി പഞ്ചായത്തിലെ ആനപ്പാറ എന്നീ കോളനികളിലെ രോഗികള്‍ക്കാണ് ഗവ.കോളേജിലെ എന്‍ എസ് എസ് കിടക്ക വിതരണം ചെയ്തത്. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, സബിത ശേഖര്‍, ശ്രീജ, പി ടി എ വൈസ് പ്രസിഡന്റ് പി മോഹന്‍ദാസ്,, അസി. പ്രൊഫ. സി ടി ശശി, കോളജ് ചെയര്‍മാന്‍ ആദര്‍ശ് എല്‍ പി എന്നിവര്‍ പ്രസംഗിച്ചു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഷാജി തദ്ദേവുസ്, പ്രസന്ന എ സി എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റാഷിദ് സ്വാഗതവും ജെയ്ജമോള്‍ നന്ദിയും പറഞ്ഞു.