Connect with us

Kerala

പാമോലിന്‍ കേസ് പിന്‍വലിച്ചത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിച്ചത് യു ഡി എഫ് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാമോലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമൊന്നുമുണ്ടായിട്ടില്ല. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ ഉദ്യോഗസ്ഥരെ കേസില്‍പ്പെടുത്തി വര്‍ഷങ്ങളോളം പീഡിപ്പിക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് കേസ് പിന്‍വലിച്ചതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അവകാശപ്പെട്ടു. സുപ്രീം കോടതി വിചാരണാ നടപടികള്‍ക്ക് അനുമതി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേസ് പിന്‍വലിക്കുകയെന്നത് നയപരമായ തീരുമാനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സഊദി അറേബ്യയില്‍ നിതാഖാത് നിയമം നടപ്പാക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളില്‍ പെട്രോള്‍ അടിക്കണമെങ്കില്‍ ഹെല്‍മെറ്റ് വെക്കണമെന്ന നിബന്ധന കൊണ്ടുവരുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest