ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയില്‍ എത്തി

Posted on: September 25, 2013 11:59 pm | Last updated: September 25, 2013 at 11:59 pm

മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു . കരിപ്പൂരില്‍ നിന്ന് രാവിലെ 9:05 നു തിരിച്ച സംഘം ജിദ്ദയില്‍ പ്രാദേശിക സമയം 12: 35 നു എത്തിച്ചേര്‍ന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 6 മണിക്കാണ് സംഘം മക്കയില്‍ എത്തിയത്.

മക്കയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ മുസല്ലയും തസ്ബീഹു മാലയും ഉപഹാരമായി നല്‍കിയാണ് സ്വീകരണം ഹൃദ്യമാക്കിയത്. ഉസ്മാന്‍ കുറുകത്താണി ,അബ്ദുറസാഖ് സഖാഫി, അബൂബക്കര്‍ സഖാഫി കുറ്റിയാടി, അബ്ദുല്‍ മജീദ് ഹാജി, നജിം തിരുവനന്തപുരം, മുനീര്‍ വാഴക്കാട്, സിറാജ് വില്യാപ്പള്ളി , മുസമ്മില്‍ താഴെ ചൊവ്വ , മുഹമ്മദലി വലിയോറ ,അബ്ദുസലാം പുള്ളിശ്ശേരി പറമ്പില്‍ ,അബ്ദുസലാം ഇരുമ്പുഴി, എന്‍ജിനീയര്‍ ഫൈസല്‍ പരപ്പനങ്ങാടി നേതൃത്വം നല്‍കി . ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ വൈസ് ക്യാപ്റ്റന്‍ ശുഹൈബ് പുത്തന്‍പള്ളിയുടെ നേതൃത്വത്തില്‍ സംഘത്തെ അനുഗമിച്ച് ഉംറ നിര്‍ വഹിക്കാന്‍ സഹായിച്ചു .