തളിപ്പറമ്പ്: നിടുവോട് സുന്നി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു. പരപ്പയിലെ ഷറഫുദ്ദീന്‍ ഹാജി (45)യെയാണ് ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴോടെയാണ് പത്തോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. ഷറഫുദ്ദീന്‍ ഹാജിയെ ഒരാഴ്ച മുമ്പ് ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി സംസാരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിടുവോട്ട് പള്ളിക്ക് സമീപം വെച്ചാണ് മര്‍ദനം. ടി ഐ ഫത്താഹ്, പി ഹനീഫ, സി പി സിദ്ധിഖ്, നാസര്‍ കുറിയാലി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ഷറഫുദ്ദീന്‍ ഹാജി പരാതിയില്‍ പറയുന്നു. അക്രമത്തില്‍ വാഹനത്തിനും കേടുപാടുകള്‍ വരുത്തിയിരുന്നു.