മലപ്പുറം എളങ്കൂരില്‍ ചേളാരി ഗുണ്ടാ വിളയാട്ടം: സുന്നിപ്രവര്‍ത്തകന്‍ മരിച്ചു

Posted on: September 23, 2013 9:06 pm | Last updated: September 24, 2013 at 1:41 pm

WANDOOR EK SANGARSHAM DEATH PHOTO ABU HAJI 68വണ്ടൂര്‍: : മലപ്പുറം എളങ്കൂരില്‍ ചേളാരി വിഭാഗം പ്രവര്‍ത്തകന്റെ അടിയേറ്റ് സുന്നിപ്രവര്‍ത്തകന്‍ മരിച്ചു. തിരുത്തിയില്‍ അബുഹാജി(68)ആണ് മരിച്ചത്.

ഇരു വിഭാഗവും സംയുക്തമായി നടത്തുന്ന മദ്‌റസയില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം പി ടി എ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി ചേളാരി വിഭാഗക്കാര്‍ സംഘടനാ പാട്ടുകള്‍ വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പാട്ട് വെക്കരുതെന്ന് സുന്നി പ്രവര്‍ത്തകന്‍ പ്രതികരിച്ചപ്പോള്‍  മുന്‍കൂട്ടി കരുതിവെച്ച വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

മര്‍ദനത്തിന്റെ ആഘാതത്തില്‍ ബോധരഹിതനായി വീണ അബുഹാജി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടക്കാണ് മരിച്ചത്. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

മഞ്ഞപ്പറ്റ യൂനിറ്റ് എസ് വൈ എസ് വൈസ്പ്രസിഡന്റാണ് മരിച്ച അബു ഹാജി. മക്കള്‍: മൂസാന്‍ ഹാജി, അസൈനാര്‍, മുഹമ്മദ് ശരീഫ്, ഉമൈബ, ബുഷറ.