യുണൈറ്റഡിനെതിരെ സിറ്റിക്ക് തകര്‍പ്പന്‍ ജയം

Posted on: September 23, 2013 7:57 am | Last updated: September 23, 2013 at 8:05 am
SHARE

Manchester City v Manchester United - Premier Leagueലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലാഗില്‍ നഗരവൈരികളുടെ പോരാട്ടത്തില്‍ മഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. സെര്‍ജിയോ അഗ്യൂറോ രണ്ട് ഗോളുകള്‍ നേടി.

ഈ തോല്‍വിയോടെ സിറ്റി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. യുണൈറ്റഡ് എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അസുഖം കാരണം ഗോളടിയന്ത്രം റോബിന്‍ വാന്‍പേഴ്‌സി ഇറങ്ങാതിരുന്നത് യുണൈറ്റഡിന് തിരിച്ചടിയായി.

മത്സരത്തില്‍ ഉജ്ജ്വലമായ പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. അഗ്യൂറോക്ക് പുറമെ യായ ടുറെ, സമീര്‍ നസ്‌റി എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

വെയ്ന്‍ റൂണിയുടെ ഫ്രീക്കിക്ക് ഗോളായിരുന്നു മഞ്ചസ്റ്ററിന് ആശ്വസിക്കാനുണ്ടായിരുന്നത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ 3-1ന് സ്റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ച ആഴ്‌സണല്‍ ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.