ബെയ്ജിങ്: അഴിമതിക്കേസില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബോ ഷിലായെക്ക് ജീവപര്യന്തം തടവ്ശിക്ഷ. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, അസാന്മാര്‍ഗിക പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ബോക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ വിചാരണയില്‍ അദ്ദേഹം നിഷേധിച്ചു.
മുന്‍ പോളിറ്റ്ബ്യൂറോ അംഗവും തെക്കു പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലെ പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു ബോ ഷിലായ്.
ചൈനയില്‍ അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പോളിറ്റ്ബ്യൂറോ അംഗമാണ് അദ്ദേഹം. 2008 ല്‍ പി ബി അംഗം ചെന്‍ ലിയാങ്‌യു പതിനെട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.