നാല്മണിക്കൂര്‍ നീണ്ട അക്ഷരശ്ലോകം ഒടുവില്‍ താജുദ്ദീന്‍ ഒന്നാമന്‍

    Posted on: September 21, 2013 11:53 pm | Last updated: September 21, 2013 at 11:53 pm

    മണ്ണാര്‍ക്കാട്: അക്ഷരങ്ങള്‍ ചേര്‍ത്തൊരുക്കി പദ്യങ്ങള്‍ പലതും പാടിയപ്പോള്‍ സീനിയര്‍ അക്ഷരശ്ലോക മത്സരം രാവേറെ നീണ്ടു. ഒടുവില്‍ ഒന്നാം സ്ഥാനം നേടിയത് കണ്ണൂര്‍ ജില്ലയിലെ താജുദ്ധീന്‍ ആറളം. രാത്രി പത്തിന് ആരംഭിച്ച അക്ഷരശ്ലോക മത്സരം അവസാനിച്ചത് രാത്രി രണ്ടേ മുപ്പതോടെയാണ്. വാശിയേറിയ പ്രകടനമാണ് ഓരോ മത്സരാര്‍ഥിയും കാഴ്ച വെച്ചത്. അറബിയിലുള്ള ഒരു പദ്യത്തിന്റെ വരികള്‍ പാടുകയും ആ വരികള്‍ അവസാനിക്കുന്ന അവസാന അക്ഷരം കൊണ്ട് അടുത്ത മത്സരാര്‍ഥി പദ്യത്തിന്റെ വരികള്‍ തുടങ്ങുകയും വേണം. ഒരിക്കല്‍ പാടിയ പദ്യത്തിന്റെ വരികള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ പാടില്ല. ഒന്നാം സ്ഥാനം നേടിയ താജുദ്ധീന്‍ പൊന്‍മള മുഹ്‌യിസ്സുന്ന ദര്‍സ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവില്‍ അക്ഷരശ്ലോക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ആറളം അബ്ദുല്‍ അസീസാണ് പിതാവ്.