മണ്ണാര്‍ക്കാട്: സാഹിത്യോത്സവില്‍ ആദ്യമായി ഈ വര്‍ഷം ഉള്‍പ്പെടുത്തിയ പവര്‍പോയിന്റ് പ്രസന്റേഷനിലെ ആദ്യജേതാവ് കോഴിക്കോട് ഫറോഖ് കോളജിലെ പി മുഫാസ്.
ലഹരി എന്ന വിഷയത്തില്‍ ക്യാമ്പസ് വിഭാഗത്തിലാണ് മത്സരിച്ചത്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിയായ മുഫാസ് 2004ല്‍ പാലക്കാട് കൊമ്പത്ത് നടന്ന സംസ്ഥാന സാഹിത്യോത്സവില്‍ ജൂനിയര്‍ പ്രസംഗത്തിലെ വിജയി കൂടിയാണ്.
ഫാറൂഖ് കോളജില്‍ ബി ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഫാസ്.