Connect with us

International

താലിബാന്‍ സ്ഥാപകനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ഇസ്ലാമാബാദ്: തടവിലായിരുന്ന മുതിര്‍ന്ന താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബര്‍ദാറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1994ല്‍ അബ്ദുള്‍ ഗനി ബര്‍ദാര്‍ അടക്കമുള്ള നാലുപേര്‍ ചേര്‍ന്നാണ് താലിബാന്‍ സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്.

സമാധാന ചര്‍ച്ചകളെ സഹായിക്കുന്നതിന് ഇയാളെ വിട്ടു തരണമെന്ന് അഫ്ഗാനിസ്ഥാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 2001ല്‍ താലിബാനെതിരെ അമേരിക്ക പ്രഖ്യാപിത യുദ്ധം ആരംഭിച്ചപ്പോള്‍ മുന്‍നിര താലിബാന്‍ തീവ്രവാദിയായിരുന്നു അബ്ദുള്‍ ഖാനി ബര്‍ദാര്‍. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും 2010ലാണ് ഇയാള്‍ പിടിയിലാകുന്നത്.

മോചനം സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. പാക് വിദേശ കാര്യ മന്ത്രാലയവും മോചന വാര്‍ത്ത നിഷേധിച്ചു.

Latest