മുസ്‌ലിം ലീഗ് മുനിസിപ്പല്‍-പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി

Posted on: September 21, 2013 3:00 am | Last updated: September 21, 2013 at 3:28 am

കാസര്‍കോട്: ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി ഒക്‌ടോബര്‍ ആറിന് കാഞ്ഞങ്ങാട്ട് നടക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം മുസ്‌ലിം ലീഗ് കണ്‍വെന്‍ഷന് മുന്നോടിയായി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന മുനിസിപ്പല്‍, പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ക്ക് ബദിയടുക്കയില്‍ തുടക്കമായി. കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.