Connect with us

Wayanad

ഹൗസിംഗ് ബോര്‍ഡ് കെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍; ഉദ്യോഗസ്ഥരെ ജനം തടഞ്ഞുവെച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ മാര്‍ത്തോമ്മാനഗറില്‍ ഹൗസിംഗ് ബോര്‍ ഡില്‍ ജനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹൗസിംഗ് ബോര്‍ ഡിലെ കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയിലായിരുന്നു. പ്രദേശത്തെ സുരേഷിന്റെ വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് തകര്‍ ന്നു വീണിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നല്‍ കിയ പരാതിയെത്തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കാനെത്തിയ തമിഴ്‌നാട് ഹൗസിംഗ്‌ബോര്‍ഡ് എ ഡി പെരിയസ്വാമി, എ ഇ രാജേന്ദ്രന്‍ എന്നിവരെയാണ് ജനങ്ങള്‍ നാല് മണിക്കൂര്‍ സമയം തടഞ്ഞ് വെച്ചത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ പഴനികുമാര്‍ സംഭവസ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഒരാഴ്ചകുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇവരെ വിട്ടയക്കാന്‍ തയ്യാറായത്. 1980ല്‍ 144 വീടുകളാണ് സര്‍ക്കാര്‍ ഇവിടെ നിര്‍മിച്ചിരുന്നത്.
കെട്ടിടം തകര്‍ച്ചാഭീഷണിയിലായതോടെ കുടുംബങ്ങള്‍ ഇവിടെ നിന്നും താമസം മാറിപോകുകയയായിരുന്നു. ഇപ്പോള്‍ വെറും 45 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷം അറ്റകുറ്റ പ്രവൃത്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. കുടിവെള്ള പ്രശ്‌നവും അതിരൂക്ഷമാണ്. സൗജന്യ നിരക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് വീടുകള്‍ വാടകക്ക് നല്‍കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീടുകള്‍ ഇപ്പോള്‍ അപകട ഭീഷണിയിലാണുള്ളത്.

Latest