Connect with us

National

മുംബൈ പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

മുംബൈ: വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ മുംബൈ പോലീസ് ബോംബേ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായും പെണ്‍കുട്ടി പീഡിപ്പിപ്പെട്ട സമയം പ്രതികള്‍ സംഭവസ്ഥലത്ത് ഉണ്ടെന്നത് മൊബൈല്‍ ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മാനഭംഗത്തിനിരയാക്കപ്പെട്ട ദിവസം പെണ്‍കുട്ടി രണ്ട് തവണ മാതാവിനെ വിളിച്ചിരുന്നു. വൈകീട്ട് 6.40നാണ് ആദ്യം വിളിച്ചത്. ഈ സമയം പ്രതികളുടെ കൈപ്പിടിയിലകപ്പെട്ടിരുന്ന പെണ്‍കുട്ടി പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാതാവിനോട് സുഖമാണെന്ന് അറിയിച്ചു. മകളുടെ ശബ്ദത്തില്‍ പതര്‍ച്ച തോന്നിയ മാതാവ് വീണ്ടും വിളിച്ചു. താന്‍ മഹാലക്ഷ്മി സ്‌റ്റേഷനിലാണ് കുഴപ്പമൊന്നുമില്ല എന്നായിരുന്നു മറുപടി. പിന്നീട് ഏഴരയോടെ ജസ്‌ലോക് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന എന്ന വിവരമാണ് മാതാവിന് ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

82 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.