ഹജ്ജ് സെല്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

Posted on: September 20, 2013 6:34 am | Last updated: September 20, 2013 at 1:36 am
SHARE

Haj-pilgrims-300x193കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിളുള്ള ഹജ്ജ് യാത്ര ഈ മാസം 25 ആരംഭിക്കാനിരിക്കെ ഹജ്ജ് സെല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എസ് പി. യു അബ്ദുല്‍ കരീമാണ് ഹജ്ജ് സെല്‍ ഓഫീസര്‍. വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ 31 ഉദ്യോഗസ്ഥരായിരിക്കും ഹജ്ജ് സെല്ലില്‍ സേവനമനുഷ്ഠിക്കുക.
ഹാജിമാരുടെ യാത്രാ ദിവസത്തിനനുസരിച്ച് പാസ്‌പോര്‍ട്ടുകള്‍ തരംതിരിക്കുന്ന ജോലികള്‍ ഇന്ന് തന്നെ തുടങ്ങും. ഹജ്ജ് ക്യാമ്പിലെത്തുന്ന ഹാജിമാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ പാസ്‌പോര്‍ട്ടുകള്‍ കൈമാറും. ഹാജിമാര്‍ക്കുള്ള ലോഹ വളകളും ബാഡ്ജും ആവശ്യമുള്ള റിയാലും കൈമാറുന്നതിനുള്ള കൗണ്ടറും ഹജ്ജ് സെല്ലിന് സമീപം തന്നെ ഒരുക്കിയിട്ടുണ്ട്. 23 ന് തന്നെ ഹജ്ജ് ക്യാമ്പിന് തുടക്കം കുറിക്കും. ഔദ്യോഗിക ഉദ്ഘാടനം 25ന് കാലത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എട്ട് മണിക്ക് ആദ്യ ഹജ്ജ് വിമാനം കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്യും.