Connect with us

International

പുടിന് മക്‌കെയിന്റെ മറുപടി

Published

|

Last Updated

മോസ്‌കോ: ന്യൂയോര്‍ക്ക് ടൈംസില്‍ റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ എഴുതിയ ലേഖനത്തിന് പ്രവ്ദയില്‍ യു എസ് സെനറ്റര്‍ മക്‌കെയിന്റെ മറുപടി.
സ്വേച്ഛാധിപതിയായ ഭരണാധികാരിയാണ് പുടിനെന്നും അടിച്ചമര്‍ത്തലിലും അവിമതിയിലും മുങ്ങിക്കുളിച്ച അദ്ദേഹം റഷ്യക്കാരെ വിശ്വസിക്കുന്നില്ലെന്നും മക്‌കെയിന്‍ കുറ്റപ്പെടുത്തുന്നു. പുടിനേക്കാള്‍ നല്ല ഭരണാധികാരിയെ റഷ്യക്കാര്‍ അര്‍ഹിക്കുന്നുണ്ടെന്നും മക്‌കെയിന്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമല്ലെന്നും അത് ബലപ്രയോഗത്തില്‍ വിശ്വസിക്കുന്നുവെന്നും കുറ്റപ്പെടുത്തി പുടിന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ പ്രതികരണമായാണ് മക്‌കെയിന്‍ റഷ്യന്‍ പത്രമായ പ്രവ്ദയില്‍ എഴുതിയത്. പ്രവ്ദയുടെ വെബ്‌സൈറ്റിലും ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്ക വ്യത്യസതമായ രാജ്യമാണെന്ന ഒബാമയുടെ പ്രസ്താവനയെയും പുടിന്‍ വിമര്‍ശിച്ചിരുന്നു. ഈയിടെ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകള്‍ ലോകത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പുടിന്റെ വിമര്‍ശങ്ങള്‍ ആശയപരമാണെങ്കില്‍ മക്‌കെയിന്‍ വ്യക്തിപരമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. സിറിയന്‍ വിഷയത്തില്‍ പുടിന്‍ കൈകൊണ്ട നയം ക്രൂരനായ ഭരണാധികാരിയെ ന്യായീകരിക്കുന്നതിന് തുല്യമായിരുന്നുവെന്നും മക്‌കെയിന്‍ ആരോപിക്കുന്നു.