ഇ എസ് ഐ ശമ്പള പരിധി 25,000 രൂപയാക്കി

Posted on: September 19, 2013 6:18 pm | Last updated: September 19, 2013 at 6:18 pm

esi logoന്യൂഡല്‍ഹി: ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധിയുയര്‍ത്തി. 15,000 രൂപയില്‍ നിന്ന് 25,000 രൂപയായാണ് ഉയരത്തിയത്. ഇ എസ് ഐ ബോര്‍ഡ് യോഗത്തിനുശേഷം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് ഇക്കാര്യം അറിയിച്ചത്. മാവേലിക്കരയില്‍ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ തീരുമാനപ്രകാരം 25,000 രൂപ വരെ മാസ ശമ്പളമുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇ എസ് ഐ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാകും.