സൗദി ദേശീയ ദിനം: വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസം അവധി

Posted on: September 19, 2013 11:37 am | Last updated: September 19, 2013 at 11:37 am

ജിദ്ദ:സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷം ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ദിവസത്തെ അവധി നല്‍കും. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. സെപ്തംബര്‍ 23 നാണ് ദേശീയദിനമായി ാചരിക്കുന്നത്്. ആഴ്ചയിലെ രണ്ടാമത്തെ പ്രവൃത്തിദിനത്തിലാണ് ഇത്തവണ ദേശീയ ദിനം വന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ചയും അവധി ദിനമായി പ്രഖ്യാപിച്ചു. ഫലത്തില്‍ തുടര്‍ച്ചയായ നാല് ദിനങ്ങളില്‍ അവധി ലഭിക്കും. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് അവധി.

ALSO READ  മക്ക ഐ സി എഫിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി