Connect with us

Kozhikode

വിവേചനത്തിനെതിരെ മുന്നറിയിപ്പുമായി തൊഴിലാളികളുടെ ഉപവാസം

Published

|

Last Updated

മുക്കം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് ജോലി നല്‍കാതെ വിവേചനം കാണിക്കുന്ന തോട്ടമുടമകളുടെ നടപടിക്കെതിരെ തൊഴിലാളികള്‍ തിരുവമ്പാടി റബര്‍ കമ്പനി ഓഫീസിന് മുമ്പില്‍ ഉപവാസ സമരം നടത്തി.

വിരമിക്കുന്ന തൊഴിലാളികളുടെ വിവാഹിതരായ ആണ്‍മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്ന മാനേജ്‌മെന്റ് പെണ്‍മക്കള്‍ വിവാഹിതരാണെന്ന കാരണം പറഞ്ഞ് ജോലി നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇത് സംബന്ധിച്ച് എം ഐ ഷാനവാസ് എം പിയും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് സംസാരിച്ചെങ്കിലും മാനേജ്‌മെന്റ് നിലപാട് തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപവാസ സമരം നടത്തിയത്.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇ ദിവാകരന്‍, എന്‍ കെ ആര്‍ മോഹന്‍, അബ്ദു കൊയങ്ങോറന്‍, ബി പി റഷീദ്, ശ്രീധരന്‍ മേനാച്ചേരി, ടി മുഹമ്മദ്കുഞ്ഞി, കൊച്ചുത്രേസ്യ, പരമേശ്വര പണിക്കര്‍, പി വി സുരേന്ദ്രലാല്‍, പി എം നാരായണന്‍, എ കെ സിദ്ദീഖ്, കലംകൊമ്പന്‍ മുഹമ്മദ്, രവീന്ദ്രന്‍, അബ്രഹാം ജോസഫ്, കെ വി അബ്ദുല്ല, സി ടി ലോഹിതാക്ഷന്‍, സി അസ്സന്‍ മോയിന്‍ പ്രസംഗിച്ചു.

 

 

Latest