തിരുവമ്പാടിയില്‍ റോഡ് നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചു

Posted on: September 19, 2013 7:54 am | Last updated: September 19, 2013 at 7:54 am

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി സി മോയിന്‍കുട്ടി എം എല്‍ എ അറിയിച്ചു.

പാലക്കല്‍-നൂറാംതോട് റോഡ് (15 ലക്ഷം), ഈങ്ങാപ്പുഴ-വള്ളിക്കെട്ട്-പുതുപ്പാടി ഹൈസ്‌കൂള്‍ റോഡ് (15 ലക്ഷം), ഒന്നാം വളവ്-കൂന്തളുംതേര് റോഡ് (10 ലക്ഷം), പഴംപറമ്പ് – തലവന്‍ താഴം റോഡ് (15 ലക്ഷം), ചേന്ദമംഗലൂര്‍ – കക്കാട് റോഡ് (15 ലക്ഷം), മാളിയേക്കല്‍ – സര്‍ക്കാര്‍ പറമ്പ് റോഡ് (15 ലക്ഷം), കല്ലംപുല്ല് – തമ്പുരാന്‍ കൊല്ലി റോഡ് (10 ലക്ഷം), നെല്ലാനിച്ചാല്‍-ഒറ്റപ്പൊയില്‍ റോഡ് (10 ലക്ഷം) എന്നീ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.