തമിഴ്‌നാട് മുസ്‌ലിം സര്‍വീസ് മൂവ്‌മെന്റ് ഭാരവാഹികള്‍

Posted on: September 19, 2013 12:12 am | Last updated: September 19, 2013 at 12:12 am

ചെന്നൈ: തമിഴ്‌നാട് മുസ്‌ലിം സര്‍വീസ് മൂവ്‌മെന്റ് (ടി എം എസ് എം) തിരുച്ചി ടൗണ്‍ രവി ഹാളില്‍ സംഘടിപ്പിച്ച വാര്‍ഷിക യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംഘടനയുടെ പ്രസിഡന്റായി ഡോ. കെ എ മന്‍സൂറിനെയും ജന. സെക്രട്ടറിയായി പ്രൊഫ. മുഹമ്മദലിയെയും ട്രഷററായി തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് അംഗം സിക്കന്തറിനെ തിരഞ്ഞെടുത്തു. യോഗത്തില്‍ തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി.
2010-2013 വര്‍ഷത്തെ പ്രവര്‍ത്തക റിപ്പോര്‍ട്ട് ട്രഷറര്‍ സിക്കന്തര്‍ അവതരിപ്പിച്ചു.യോഗത്തില്‍ തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ അംഗം അബ്ദുല്‍ ഖാദിര്‍ ബാഖവി, സ്വാലാഹുദ്ദീന്‍ റിയാജ, ജി കെ ബാഷ ഭായ്, തിരുച്ചി ടൗണ്‍ ഗവ. ഖാസി ജലീല്‍ സുല്‍ത്താന്‍ പങ്കെടുത്തു. പ്രസിഡന്റ് മന്‍സൂര്‍ ഹാജി അധ്യക്ഷത വഹിച്ചു.