കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് എസ് ഐക്ക് പരുക്ക്

Posted on: September 19, 2013 12:01 am | Last updated: September 19, 2013 at 12:01 am

ഇടുക്കി: ദേശീയ പാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എസ് ഐക്കും കുടുംബത്തിനും പരുക്കേറ്റു. വെള്ളത്തൂവല്‍ എസ് ഐ. ഒ ടി രാജേന്ദ്രന്‍ (55), ഭാര്യ ഇന്ദിര (52), സഹോദരന്റെ മകന്‍ അഭിജിത്ത് (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ കൊച്ചി മധുര ദേശീയപാതയില്‍ നേര്യമംഗലം വനത്തില്‍ മൂന്ന് കലുങ്കിനു സമീപമാണ് അപകടം.