Kerala
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
റഫീക്ക് ഭാര്യയോടൊപ്പം വട്ടമ്പലം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
പാലക്കാട്| പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. റഫീക്ക് ഭാര്യയോടൊപ്പം വട്ടമ്പലം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ഭാര്യ ഷാഹിദ (48) പരുക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കേറ്റ് ചികിത്സയിലാണ്.
കൊടക്കാട് പള്ളിയിലെ ജീവനക്കാരനായിരുന്നു റഫീക്ക്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റഫീക്കിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
---- facebook comment plugin here -----



