Connect with us

Kerala

സ്ത്രീവേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

കഴിഞ്ഞ ദിവസമാണ് പ്രതി കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയത്

Published

|

Last Updated

മലപ്പുറം | സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. പൂളമംഗലം സ്വദേശി സാക്കിറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രതി കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയത്. സാരിയുടുത്ത് സ്ത്രീവേഷത്തിലെത്തിയ ഇയാൾ സർക്കാരിന്റെ എസ്‌ ഐ ആർ ഫോമിലെ വിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനയാണ് വീട്ടമ്മയെ സമീപിച്ചത്.

ആധാർ കാർഡ് എടുക്കാനായി നഫീസ വീടിനകത്തേക്ക് പോയപ്പോൾ പിന്നാലെ ചെന്ന സാക്കിർ ഇവരെ ബലമായി കീഴ്‌പ്പെടുത്തുകയും ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും വളയും കവരുകയുമായിരുന്നു.

മോഷണം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി പോലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൂടിയായ സാക്കിറിലേക്ക് പോലീസിന്റെ ശ്രദ്ധ എത്തിയത്.

---- facebook comment plugin here -----

Latest