Connect with us

Kasargod

കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈവര്‍ഷംതന്നെ കോഴ്‌സ് അനുവദിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താമസിയാതെ തന്നെ കോളജില്‍നിന്നും അപേക്ഷാഫോറങ്ങള്‍ വിതരണം ചെയ്തുതുടങ്ങും. മലയാളത്തിനൊപ്പം കോളജിനു അനുവദിച്ച എം കോം കോഴ്‌സും ഈവര്‍ഷംതന്നെ ആരംഭിക്കും.

ശ്രേഷ്ഠഭാഷാപദവി മലയാള ഭാഷക്ക് ലഭിച്ചതിനും മലയാളം സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതിനും ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടതിനും കലാലയങ്ങളില്‍ ഒന്നാം ഭാഷയായി തീരുമാനിക്കപ്പെട്ടതിനും പിന്നാലെ പിന്നാക്ക ജില്ലയായ കാസര്‍കോട്ട് മലയാളം അനുവദിക്കപ്പെട്ടതില്‍ ഭാഷാസ്‌നേഹികളില്‍ സന്തോഷത്തിന്റെ അലകളുയര്‍ത്തി.
നിരവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ, നിരവധി ശില്‍പശാലകളിലൂടെ (ഇപ്പോള്‍ മൂന്നുനാള്‍ നാട്ടറിവ് പാഠശാലയുടെ ഒരുക്കങ്ങള്‍ക്കിടയിലാണ്) മലയാളവിഭാഗം നടത്തുന്ന സാഹിത്യവേദി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാറിന്റെ പ്രഥമ ഹരിത പുരസ്‌കാരം നേടിക്കൊണ്ട് സുരേഷ് ഗോപിയുടെ ധനസഹായത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് ഭവന നിര്‍മാണപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്ന സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രോത്സാഹനമായിരിക്കും ഈ മലയാളം കോഴ്‌സിന്റെ പ്രഖ്യാപനം.

Latest