സെക്രട്ടറേറിയറ്റ് വളയല്‍; സംസ്ഥാന വാഹനപ്രചരണ ജാഥ ഉദ്ഘാടനം നാളെ

Posted on: September 18, 2013 8:56 pm | Last updated: September 18, 2013 at 8:56 pm

കാസര്‍കോട്: നിര്‍മാണ തൊഴില്‍ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നിര്‍മാണ തൊഴിലാളികള്‍ ഒക്ടോബര്‍ 9ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാന വാഹന ജാഥയുടെ ഉദ്ഘാടനം നാളെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന വാഹനപ്രചരണ ജാഥയുടെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ നിര്‍വഹിക്കും.