രാസായുധം: കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് ബാന്‍ കി മൂണ്‍

Posted on: September 18, 2013 1:11 pm | Last updated: September 18, 2013 at 1:11 pm
SHARE

ban-ki-moon-2011-2-4-7-10-11ജനീവ: സിറിയയില്‍ രാസായുധം പ്രയോഗിച്ച് കൂട്ടക്കുരുതി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. യു എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാസായുധപ്രയോഗം നടന്നതിനുശേഷമുള്ള ആദ്യ യു എന്‍ പൊതുസഭയായിരുന്നു ഇത്.

സിറിയയിലെ ആഭ്യന്തരകലാപം പരിഹരിക്കണം. സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും തെളിയേണ്ട വസ്തുതയാണെന്നും കുറ്റക്കാര്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണെമെന്നും ബാന്‍ കി മൂണ്‍ അറിയിച്ചു.

അമേരിക്കയുള്‍പ്പടെയുള്ളവര്‍ അസദ് ഭരണകൂടത്തെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്.