കലാപം തടയാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് യു പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Posted on: September 17, 2013 7:53 am | Last updated: September 17, 2013 at 7:53 am

supreme courtന്യൂഡല്‍ഹി: വര്‍ഗ്ഗീയ കലാപം രൂക്ഷമായ മുസാഫര്‍നഗറിലെയും സമീപപ്രദേശങ്ങളിലെയും അക്രമം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കലാപബാധിതപ്രദേശങ്ങളില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ മുസാഫര്‍നഗറിലെ കലാപം നിയന്ത്രിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി യു പിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അക്രമങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.