എസ് വൈ എസ് ഹാജിമാര്‍ പുണ്യ ഭൂമിയിലെത്തി

Posted on: September 17, 2013 7:33 am | Last updated: September 17, 2013 at 7:33 am

SYS receptionമക്ക: കേരളത്തിലെ പ്രമുഖ സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ എസ് വൈ എസ് ഹജ്ജ് സെല്ലിന്റെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം മക്കയിലെത്തി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ജിദ്ദ വിമാനത്താവളത്തിലെത്തിയ സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. സുപ്രസിദ്ധ പണ്ഡിതനും വാഗ്മിയും എസ് വൈ എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ദേവര്‍ശോല അബ്ദുസലാം മുസ്ലിയാരാണ് സംഘത്തെ നയിക്കുന്നത്. മക്കയിലെ ആരാധനകളും പുണ്യ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ദുല്‍ഖഅദ് 25 ന് മദീനയിലേക്ക് തിരിക്കുന്ന സംഘം മദീന സന്ദര്‍ശനത്തിന് ശേഷം ദുലഹജ്ജ് 6 നു മദീനയിലെ അബിയാര്‍ അലിയില്‍ നിന്ന് ഹജ്ജിനു ഇഹ്‌റാം ചെയ്തു മിനയിലേക്ക് പുറപ്പെടും. ഹറമിന്റെ അടുത്ത് ജബല്‍ അല്‍ കഅബ റോഡിലെ കെന്‍സി ഹോട്ടലിലാണ് സംഘം താമസിക്കുന്നത്.