Connect with us

Ongoing News

സാംസംഗിന്റെ രണ്ട് വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം

Published

|

Last Updated

ബെര്‍ലിന്‍: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുന്നതിനിടെ 15,000 രൂപയില്‍ താഴെ വിലയുള്ള രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സാംസംഗ്. പ്രാദേശിക ഭാഷകളെ കൂടി പിന്തുണക്കുന്നതാകും പുതിയ ഫോണുകള്‍. മധ്യവിലയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണി ലക്ഷ്യമിട്ടാണ് പുതിയ ഫോണുകള്‍ ഇറക്കുന്നതെന്ന് സാംസംഗിന്റെ ഇന്ത്യന്‍ മേധാവി വിനീത് തനേജ പറഞ്ഞു.

5000-15000 വിലയിലുള്ളതായിരിക്കും പുതിയ ഫോണുകളെന്ന് ഒരു സാംസംഗ് ജീവനക്കാരന്‍ പറഞ്ഞു. നോക്കിയ ലൂമിയ 520, 530, ബ്ലാക്‌ബെറി കെര്‍വ്, സോളോ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളുടെ നിരയാണ് സാംസംഗ് ലക്ഷ്യമിടുന്നത്. മലയാളം, ഹിന്ദി, പഞ്ചാബി, തമില്‍, ബംഗാളി, കന്നട, മറാത്തി, ഗുജറാത്തി ഭാഷകളെ പുതിയ ഫോണ്‍ പിന്തുണക്കും. ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 49 ശതമാനവും സാംസംഗിനാണ്.

Latest