പ്രധാനമന്ത്രി അഡ്മിനിസ്‌ട്രെറ്റിവ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചു

Posted on: September 15, 2013 10:57 am | Last updated: September 15, 2013 at 10:57 am

QNA_PM_Visit134017092013ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, അഡ്മിനിസ്‌ട്രെറ്റിവ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിസംബന്ധമായ കാര്യങ്ങളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനപുരോഗതിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാപനം നല്‍കുന്ന പരിശീലനങ്ങളും അനുബന്ധവിഷയങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി.സ്ഥാപന പുരോഗതിക്കായി പരിശീലകരില്‍ ചിലര്‍ മുമ്പോട്ട് വച്ച അഭിപ്രായങ്ങളും ആവശ്യങ്ങളും മന്ത്രി താല്‍പര്യപൂര്‍വ്വം കേള്‍ക്കുകയും ചെയ്തു.തങ്ങളുടെ കഴിവും കരിയറും ഉന്നതമാക്കുന്നതിന് സര്‍വ്വാത്മനാ ശ്രമിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.