സര്‍ഗവസന്തത്തിന്റെ രണ്ടുദിനങ്ങള്‍;എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

Posted on: September 15, 2013 12:36 am | Last updated: September 15, 2013 at 12:36 am

കൂത്തുപറമ്പ്: എസ് എസ് എഫ് 20ാമത് ജില്ലാ സാഹിത്യോത്സവിന് കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢമായ തുടക്കം. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഉമര്‍ ഹാജി മട്ടന്നൂര്‍ പതാകയുയര്‍ത്തിയതോടെയാണ് ദ്വിദിന കലാ-സാഹിത്യ മാമാങ്കത്തിന് വേദിയുണര്‍ന്നത്.
സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യ നിരൂപകന്‍ സിവിക് ചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫൈളു റഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സയ്യിദ് സഅദ് തങ്ങള്‍ പ്രാര്‍ഥന നടത്തി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എം അബ്ദുല്‍ കരീം, മുന്‍ എം എല്‍ എയും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റുമായ കെ എം സൂപ്പി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുഹമ്മദ് മിസ്ബാഹി ചൊക്ലി, പ്രദീപന്‍ വട്ടിപ്രം, ഷാജഹാന്‍ മിസ്ബാഹി ഏളന്നൂര്‍, അബ്ദുല്‍ നാസര്‍ സഖാഫി കാടാച്ചിറ, അബ്ദുറഹ്മാന്‍ ഹാജി ആറളം, സുബൈര്‍ വെണ്‍മണല്‍, അബ്ദു ല്‍ റഷീദ് സഖാഫി മെരുവമ്പായി, കെ പി അബ്ദുല്‍ ജലീല്‍ സഖാഫി, വി കെ ഇബ്‌റാഹിം, അബ്ദുല്‍ റഷീദ് നരിക്കോട്, ഹാഫിസ് സമീര്‍ സഅദി പ്രസംഗിച്ചു.
എം എസ് ഒ ദേശീയ സെക്രട്ടറി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സാഹിത്യോത്സവ് സന്ദേശം നല്‍കി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ 52ാം റാങ്കും കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ 76ാം റാങ്കും നേടിയ എം അജ്മല്‍, ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ വിജയിച്ച കെ പി മുഹമ്മദ് ഇസ്മാഈല്‍, കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച കെ സുഫൈറ, കെ ജുനൈദ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കളായ കെ വി ഫിദ ഫാത്വിമ, ടി പി നിഹാര ഷെറിന്‍, എം പി യാസിര്‍, വി കെ മുഹമ്മദ് അര്‍ഷദ് എന്നിവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. കെ വി സമീര്‍, എം കെ സിറാജുദ്ദീന്‍ പ്രസംഗിച്ചു.
എട്ട് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 600ഓളം പ്രതിഭകളാണ് ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്. മാപ്പിളപ്പാട്ട്, അറബനമുട്ട്, ഭക്തിഗാനം, പ്രസംഗം, മൗലീദ് പാരായണം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്.
ബുര്‍ദ പാരായണം, സംഘഗാനം, വിപ്ലവഗാനം, കവിതാപാരയണം, സീനിയര്‍ മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് നടക്കും.
സമാപനസമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന് നടക്കും. സമസ്ത കേന്ദ്ര സെക്രട്ടറി കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രോഫി വിതരണം നടത്തും.