മര്‍കസ് ഇഹ്‌റാം പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്

Posted on: September 14, 2013 5:41 am | Last updated: September 13, 2013 at 11:42 pm

കാരന്തൂര്‍: മര്‍കസ് ട്രൈനിംഗ് സ്ഥാപനമായ ഇഹ്‌റാമിന്കീഴില്‍ വിവാഹപൂര്‍വ്വശില്‍പ്പശാല (പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്) നടത്തുന്നു. വിവാഹ പ്രായമെത്തിയവര്‍ക്ക് ഉത്തമ കുടുംബ ജീവിതവും വൈവാഹിക ജീവിതവും നയിക്കുന്നതിന് ഇസ്‌ലാമികവും മന:ശാസ്ത്രപരവും ശാസ്ത്രീയവുമായ പരിശീലനമാണ് കൗണ്‍സലിംഗ് ക്യാമ്പ് ലക്ഷ്യംവെക്കുന്നത്. പുരുഷന്മാര്‍ക്ക്മര്‍കസ് ഇഹ്‌റാമില്‍ ഇന്നും നാളെയും , സ്ത്രീകള്‍ക്ക്ഇന്ന് മുതല്‍ അഞ്ച് ദിവസം കൊടുവള്ളിസ്വര്‍ണ ഭവനിലുമാണ്പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്നടക്കുന്നത്. പ്രശസ്ത മന:സ്ത്രജ്ഞരും, കൗണ്‍സിലര്‍മാരും നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് 0495 2805258, 9746010894 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.