ബദിയടുക്ക: ബാപ്പാലിപ്പൊനം സ്വദേശി അസുഖത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. മുണ്ട്യത്തടുക്ക പുതിയ കണ്ടത്തെ പരേതരായ മൂസ-ആസ്യുമ്മ ദമ്പതികളുടെ മകന്‍ ജി എം മൊയ്തീന്‍കുട്ടി മൗലവി (49)യാണ് മരിച്ചത്.
ബഹ്‌റൈനില്‍ വ്യാപാരിയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. ബഹ്‌റൈനിലെ കെ എം സി സി സജീവ പ്രവര്‍ത്തകനാണ്. സമസ്ത ബഹ്‌റൈന്‍ ഘടകം സെക്രട്ടറി, ബാപ്പാലിപ്പൊനം ഇസ്‌ലാമിക് സെന്റര്‍ ഗള്‍ഫ് കമ്മിറ്റി കോ-ഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫാത്തിമത്ത് റസീന, മുഹമ്മദ് അസ്‌ലം, ആഇശത്ത് ഫര്‍സാന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹ്മാന്‍, അബ്ദുല്ല, യൂസുഫ്, ആഇശ, മറിയുമ്മ, നഫീസ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.