പി ബി കമ്മിഷന്‍ 26ന് എത്തും

Posted on: September 12, 2013 8:04 pm | Last updated: September 12, 2013 at 8:04 pm

cpi-m-logo_1തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന്റെ ഭാഗമായി സി പി എം പോളിറ്റ് ബ്യൂറോ കമ്മീഷന്‍ 26 ന് സംസ്ഥാനത്തെത്തും. 26 മുതല്‍ 30 വരെ കമ്മിഷന്‍ കേരളത്തിലുണ്ടാവും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും സംസ്ഥാന സമിതി യോഗത്തിലും കമ്മിഷന്‍ പങ്കെടുക്കും. വി എസ് അച്യതാനന്ദനെതിരെയുള്ള പരാതിയുള്‍പ്പെടെ കമ്മിഷന്റെ അന്വേഷണവിഷയമായിരുക്കും. ആറംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കമ്മിഷന്‍.