ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ അടുത്തമാസം രണ്ട് വരെ സാവകാശം

Posted on: September 11, 2013 6:06 pm | Last updated: September 11, 2013 at 6:06 pm

bus standതിരുവനന്തപുരം: ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് അടുത്തമാസം രണ്ട് വരെ സര്‍ക്കാര്‍ സാവകാശം അനുവദിച്ചു. എന്നാല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ബസ്സുടമകളുമായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് സാവകാശം അനുവദിക്കാന്‍ തീരുമാനമായത്.

മലപ്പുറം ബസ്സപകടത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇതിനെതിരെ ബസ്സുടമകള്‍ അനിശ്ചതകാല സമരം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.