Connect with us

Wayanad

പണിമുടക്ക് വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കും: ഐ എന്‍ ടി യു സി

Published

|

Last Updated

കല്‍പറ്റ: വൈദ്യുതിബോര്‍ഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന സമയത്ത് സി ഐ ടി യു നടത്തുന്ന പണിമുടക്ക് ഈ വ്യവസായത്തെ തകര്‍ക്കുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റി വിലയിരുത്തി.

ഈ സമരത്തെ ചെറുത്തുനോല്‍പ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. തികച്ചും രാഷ്ട്രീപ്രേരിതമായ പണിമുടക്കാണ് പത്താംതിയ്യതി നടക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കി ഒപ്പ് വെച്ചപ്പോഴോ, മെഡല്‍ സെക്ഷന്‍ നടപ്പിലാക്കി തസ്തികകളുടെ എണ്ണം വെട്ടിച്ചുരുക്കിയപ്പോഴോ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കി ജീവനക്കാരുടെ ആനുകൂല്യം കവര്‍ന്നെടുത്തപ്പോഴോ സമരമോ, പ്രതിഷേധമോ നടത്താത്തവരാണ് ഇപ്പോള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇത് സംഘടന വളര്‍ത്തുന്നതിനും വൈദ്യുതിബോര്‍ഡിനെ പൊതുജനങ്ങളുടെ ഇടയില്‍ അവമധിപ്പെടുത്തുന്നതിനുമുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണ്. വൈദ്യുതി ബോര്‍ഡില്‍ വയനാട് ജില്ലയില്‍ ലൈന്‍മാന്‍, മസ്ദൂര്‍ തസ്തികകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നികത്തിയിരിക്കുകയാണ്. ഈ വിഭാഗത്തില്‍ ഒരു ഒഴിവ് പോലും നിലവിലില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത രണ്ട് സെക്ഷന്‍ ഓഫീസുകളില്‍ യു ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ജീവനക്കാരെ നിയമിച്ചത്. മീറ്റര്‍ കമ്പനിയുമായുള്ള കേസ് തീര്‍ന്നതുകാരണം ഇപ്പോള്‍ മീറ്റര്‍വിതരണം പുനരാരംഭിച്ചിരിക്കുകയാണ്. ടി കെ ബേബി പ്രശാന്ത് അധ്യക്ഷത വഹിച്ച കെ എം ജംഹര്‍, എല്‍ദോ കെ ഫിലിപ്പ്, എ സുരേന്ദ്രന്‍, ടി കെ പ്രമോദ്, സജിജോര്‍ജ്, കെ വി ജോര്‍ജ്ജ്, എസ് എ ദേവദാസ്, പി ജി രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.