ഏഴ് വയസ്സുകാരിക്ക് പീഡനം: യുവാവ് അറസ്റ്റില്‍

Posted on: September 11, 2013 6:00 am | Last updated: September 10, 2013 at 11:59 pm

കൂത്തുപറമ്പ്: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. മൊബൈല്‍ ഫോണ്‍ ടവര്‍ പിന്തുടര്‍ന്ന പോലീസ് മുംബൈയില്‍ നിന്ന് മാഹിയിലെത്തിയ യുവാവിനെ പിടികൂടുകയായിരുന്നു. പെരളശ്ശേരി ഐവര്‍കുളം സ്വദേശിയും വേങ്ങാട് അങ്ങാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ലാല്‍ എന്ന ഷൈജു(34)വിനെയാണ് കൂത്തുപറമ്പ് സി ഐ. കെ വി ബാബുവും സംഘവും പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്നും വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ഷൈജുവിനെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.