സാഹിത്യോത്സവ് പ്രചാരണവുമായി കലാജാഥ പര്യടനം തുടങ്ങി

Posted on: September 10, 2013 11:04 am | Last updated: September 10, 2013 at 11:04 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സുന്നി ബാല സംഘത്തിന്റെ കലാ ജാഥ പ്രയാണമാരംഭിച്ചു. ഡിവിഷനിലെ 100 സ്വീകരണ കേന്ദ്രങ്ങളിലാണ് കലാജാഥ എത്തുക. ചട്ടിപ്പറമ്പ്, കോഡൂര്‍, പാങ്ങ് സെക്ടറിലും ഇന്ന് മക്കരപറമ്പ്, കൂട്ടിലങ്ങാടി മലപ്പുറം സെക്ടറുകളിലും നാളെ കാരാത്തോട്, കുറ്റാളൂര്‍, മേല്‍മുറി, പൂക്കോട്ടൂര്‍ സെക്ടറുകളിലും ജാഥ എത്തും. കലാജാഥ വരവേല്‍ക്കാന്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. കലാജാഥയുടെ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി നിര്‍വഹിച്ചു.
ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ , ജില്ലാ പ്രവര്‍ത്തകസമിതി അംഗം ശുക്കൂര്‍ സഖാഫി, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഫഖ്‌റുദ്ധീന്‍, ഡിവിഷന്‍ കാമ്പസ് സെക്രട്ടറി എ റഹീം എന്നിവര്‍ സംബന്ധിച്ചു കലാജാഥയുടെ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി നിര്‍വഹിച്ചു. ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ , ജില്ലാ പ്രവര്‍ത്തകസമിതി അംഗം ശുക്കൂര്‍ സഖാഫി, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഫഖ്‌റുദ്ധീന്‍, ഡിവിഷന്‍ കാമ്പസ് സെക്രട്ടറി എ റഹീം എന്നിവര്‍ സംബന്ധിച്ചു.