മലപ്പുറം: ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും മദ്‌റസാ വിദ്യാഭ്യാസം ആധുനികവത്കരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മദ്‌റസാ നവീകരണ പദ്ധതിയുടെ ഈ വര്‍ഷത്തെ സംസ്ഥാന തല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് മലപ്പുറത്ത് നടക്കും. ഈ വര്‍ഷത്തില്‍ ഇതിനായി 35, 58,94,000 രൂപയാണ് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് നല്‍കുന്നത്. 1462 മദ്‌റസകള്‍ക്കുള്ള ഗ്രാന്റ് വിതരണം രാവിലെ 10 മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ പി ഉബൈദുല്ല, പി ശ്രീരാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പ്രസംഗിക്കും.