Connect with us

Gulf

ഖുര്‍ആന്‍ പ്രതിഭാസംഗമം

Published

|

Last Updated

ദോഹ: ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖുര്‍ആന്‍ കമ്മിറ്റിയുടെ കീഴില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്ത പ്രതിഭാ സംഗമം നടത്തുന്നു. തിങ്കളാഴ്ച്ച വൈകീട്ട് ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദിലാണ് പരിപാടികള്‍. റേഡിയോ ഖുര്‍ആന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണമത്സരത്തില്‍ മികവ് തെളിയിച്ച മത്സരാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വഖഫ് ഇസ്‌ലാമിക കാര്യമന്ത്രാലയത്തിനു കീഴില്‍ ഖുര്‍ആന്‍ റേഡിയോ ചാനലിന്റെ കൂടി സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖുര്‍ആന്‍ മനപ്പാഠമാക്കുക, നിയമം പാലിച്ചു പാരായണം ചെയ്യുക, ആശയവ്യാഖ്യാനം തുടങ്ങിയ ഖുര്‍ആന്‍ ചിന്തകള്‍ക്കും വിജ്ഞാനങ്ങള്‍ക്കും കാലോചിതമായ ചക്രവാളങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖുര്‍ആന്‍ കമ്മിറ്റി നടത്തി വരുന്ന ശ്രദ്ധേയമായ പരിപാടികളിലൊന്നാണിത്. ഖുര്‍ആന്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനായി ഇത് പോലുള്ള വ്യത്യസ്ഥ പരിപാടികള്‍ കമ്മിറ്റിയുടെ കീഴില്‍ രാജ്യത്ത് നടപ്പാക്കി വരുന്നുണ്ട്.