ഡീസല്‍ വില ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത

Posted on: September 7, 2013 6:44 pm | Last updated: September 7, 2013 at 6:44 pm

petrol pumpന്യൂഡല്‍ഹി: ഡീസലിന് ലിറ്ററിന് കുറഞ്ഞത് 5 രൂപ വര്‍ധിപ്പിക്കാന്‍ സാധ്യത. എണ്ണക്കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കും എന്നാണ് അറിയുന്നത്.

രാജ്യാന്തര തലത്തില്‍ എണ്ണ വില ഉയരുന്നതും രൂപയുടെ മൂല്യം താഴേക്ക് വരുന്നതും എണ്ണ വില ഉയര്‍ത്താന്‍ കാരണങ്ങളായി എണ്ണക്കമ്പനികള്‍ പറയുന്നു. കഴിഞ്ഞയാഴ്ച പെട്രോളിന്റെ വില 2.50 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന് 50 പൈസയാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് നഷ്ടം നികത്താന്‍ പര്യാപ്തമല്ല എന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.