Connect with us

Wayanad

എസ് എസ് എഫ് മേപ്പാടി, തരുവണ ഡിവിഷന്‍ സാഹിത്യോത്സവുകള്‍ ഇന്നും നാളെയും

Published

|

Last Updated

വൈത്തിരി: എസ് എസ് എഫ് മേപ്പാടി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും കോളിച്ചാലില്‍ നടക്കും. 
വിവിധ ഇനങ്ങളിലായി 250 ഓളം പ്രതിഭകള്‍ മാറ്റുരക്കും. ഇന്ന് വൈകിട്ട് നാലരക്ക് ചേലോട് മഖാം സിയാറത്ത് നടക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഇ പി അബ്ദുല്ല സഖാഫി പതാക ഉയര്‍ത്തും. ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഉമര്‍ സഖാഫി ചെതലയം ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം മതപ്രഭാഷണവും നടത്തും. എസ് വൈ എസ് സംഘടനാ കാര്യ സെക്രട്ടറി പി സി ഉമറലി, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബാഖവി, സോണ്‍ പ്രസിഡന്റ് കെ വി ഇബ്‌റാഹീം സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി സിദ്ദീഖ് മദനി, എ പി ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, ഹാരിസ് ലത്വീഫി, കെ ഹംസ, എം അലവി, എ സൈദ്, കെ പി സൈതാലി, ടി പി കുഞ്ഞിമുഹമ്മദ്, പി എം അലവി, പി അബ്ദുര്‍റഹ്മാന്‍, ഡിവിഷന്‍ സെക്രട്ടറി ടി കെ ശരീഫ് എന്നിവര്‍ സംബന്ധിക്കും. നാളെ രാവിലെ ഒമ്പതിന് മത്സരങ്ങള്‍ നടക്കും. മൂപ്പൈനാട്, പൊഴുതന, ചുണ്ട, വൈത്തിരി സെക്ടറുകളില്‍ നിന്നുള്ള 250 ഓളം പ്രതിഭകള്‍ പങ്കെടുക്കും. സമാപന സമ്മേളനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും.
ഡിവിഷന്‍ വൈസ് പ്രസിഡന്റ് സഈദ് ഇര്‍ഫാനി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണസ കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി, ജാഫര്‍ ഓടത്തോട്, ഷമീര്‍ തോമാട്ടുചാല്‍, മുഈനുദ്ദീന്‍ മുസ് ലിയാര്‍, ശാഹിദ് സഖാഫി, പി സി ഉമറലി, ഇ പി അബ്ദുല്ല സഖാഫി, ശമീര്‍ ബാഖവി, റസാഖ് കാക്കവയല്‍, ഉസ്മാന്‍ സി വി, നിസാര്‍ സി, ശമീര്‍ സഖാഫി, ജാഫര്‍ നെല്ലിമുണ്ട പ്രസംഗിക്കും.
മുണ്ടക്കുറ്റി: എസ് എസ് എഫ് തരുവണ ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും മുണ്ടക്കുറ്റി കെ സി പൂക്കോയതങ്ങള്‍ നഗറില്‍ നടക്കും. നാല് സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത 200ഓളം പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും.
ഇന്ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
അബ്ദുര്‍ശീദ് ഉലൂമി, അബ്ദുസ്സലാം സഖാഫി പിണങ്ങോട്, സുലൈമാന്‍ അമാനി, ശാഫി ബാഖവി, റഫീഖ് കുപ്പാടിത്തറ,എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം കെ റഫീഖ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി ടി മുത്തലിബ് സംബന്ധിക്കും. വൈകിട്ട് അഞ്ചിന് മത്സരം ആരംഭിക്കും. രാത്രി എട്ടിന് അസ്ബിറലി സഖാഫി ബത്തേരി പ്രഭാഷണം നടത്തും. നാളെ രാവിലെ സാഹിത്യമത്സരങ്ങള്‍ പുനരാംഭിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി മുഖ്യപ്രഭാഷണം നടത്തും. കെ എസ് മുഹമ്മദ് സഖാഫി, പി പി മുഹമ്മദ് സഖാഫി ചെറുവേരി, മമ്മൂട്ടി മദനി, നാസര്‍ മാസ്റ്റര്‍ തരുവണ, എം കെ അന്ത്രു ഹാജി, ഇബ്‌റാഹീം മുസ്‌ലിയാര്‍, മഹല്ല് സെക്രട്ടറി പാറ അബ്ദുല്ലഹാജി, ഐ യു എം എല്‍ നേതാവ് ഇ ആലി , സി പി എം അംഗം കെ എം രാഘവന്‍, ജെയ്‌സണ്‍ സി ജെ(എസ് ജെ ഡി), ജസ്റ്റിന്‍കട്ടക്കയം (കോണ്‍ഗ്രസ്), മുണ്ടക്കുറ്റി സ്‌കൂള്‍ എച്ച് എം ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.