Connect with us

Malappuram

പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വലഞ്ഞു

Published

|

Last Updated

മേലാറ്റൂര്‍: രാവിലെ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു.
രാവിലെ നടക്കേണ്ട പരീക്ഷ ഉച്ചക്കഴിഞ്ഞ് നടത്താന്‍ നിശ്ചയിച്ച വിവരമറിയാതെയാണ് സ്‌കൂളിലെത്തിയ 1000 കണക്കിന് വിദ്യാര്‍ഥികള്‍ നാരാശയായി മണിക്കുറോളം കാത്തു നിന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളില്‍ ഏഴ്,നാല് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പരീക്ഷമാറ്റത്തിന്റെ ഇരയായത്. അധ്യാപകര്‍ക്ക് അധ്യാപക ദിനാഘോഷത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എസ് എസ് എ സംസ്ഥാന ഡയറക്ടര്‍ അഞ്ചാം തിയ്യതി രാവിലെ നിശ്ചയിച്ചിരുന്ന ഏഴാം ക്ലാസിലെ ഗണിതം, നലാം ക്ലാസിലെ മലയാളം പരീക്ഷകള്‍ ഉച്ചക്ക് ശേഷം നടത്താന്‍ തിങ്കളാഴ്ച്ച ഉത്തരവിട്ടത്. ജില്ലാ പ്രൊജക്ട് ഓഫീസര്‍മാര്‍ക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ പ്രധാന അധ്യാപകര്‍ക്ക് വ്യാഴാഴ്ച്ച രാവിലെയണ് വിവരം ലഭിച്ചത്.
ഇതൊന്നും അറിയാതെ രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ തിരിച്ച് വീട്ടിലേക്ക് പോയപ്പോള്‍ ഒരു കൂട്ടര്‍ മണിക്കൂറുകള്‍ സ്‌കൂളുകളില്‍ കാത്തിരുന്ന് പരീക്ഷ എഴുതിയ ശേഷമാണ് തിരിച്ച് പോയത്.