Connect with us

Malappuram

നവോത്ഥാനത്തില്‍ മമ്പുറം തങ്ങന്‍മാരെ അടയാളപ്പെടുത്താതിരുന്നത് ചരിത്രമെഴുത്തിലെ അനീതി

Published

|

Last Updated

തിരൂരങ്ങാടി: കൊട്ടിഘോഷിക്കപ്പെടുന്ന ആധുനിക നവോഥാനത്തില്‍ മമ്പുറം തങ്ങന്‍മാരെ അടയാളപ്പെടുത്താതിരുന്നത് ചരിത്രമെഴുത്തിലെ ഏറ്റവും വലിയ അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
കേരളീയ സാമൂഹ്യ നവോഥാനത്തില്‍ മമ്പുറം തങ്ങന്‍മാര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജാതി അസമത്വത്തിനെതിരെ ഫ്യൂഡന്‍ ജാതിവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും കുടിയാന്‍മാര്‍ക്ക് ഭൂമി ലഭ്യമാക്കുന്ന ഭൂപരിഷ്‌കരണ രേഖ തയ്യാറാക്കിയും കേരളീയ നവോഥാനത്തെ ശക്തിപ്പെടുത്തിയവരാണ് മമ്പുറം തങ്ങന്‍മാര്‍.
മത പണ്ഡിതന്‍മാര്‍ എന്നതോടപ്പം ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങള്‍ക്ക് സമൂഹത്തെ സജ്ജമാക്കിയതും പോരാട്ടത്തിന് നേതൃത്വം നല്‍കിയതും അവരായിരുന്നു. കേരളത്തിന്റെ ചരിത്രമെഴുത്തില്‍ മമ്പുറം തങ്ങന്‍മാരുടെ ശ്രമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിച്ചിരിക്കുകയാണ്.
മുന്‍ കഴിഞ്ഞ ഒട്ടേറെ മഹല്‍ വ്യക്തികളിലൂടെ സമൂഹത്തില്‍ നവോഥാനം ഉണ്ടായിട്ടുണ്ട്. ഇന്ന് നവോഥാനത്തിന്റെ വക്താക്കളായി ചിലര്‍ ചമയുകയാണെന്ന് സെമിനാറില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ രണ്ടത്താണി, എ പി അബ്ദുല്‍വഹാബ്, അസീസ് തരുവണ, പി ഐ നൗശാദ്, കെ ടി ഹുസൈന്‍ ശിഹാബ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest