ഒന്‍പത് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും സഹോദരനും അറസ്റ്റില്‍

Posted on: September 5, 2013 7:22 pm | Last updated: September 5, 2013 at 7:26 pm
SHARE

rapeലക്‌നൗ: ഒന്‍പതു വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതാവും സഹോദരനും അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ കൃഷ്ണ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ 9 വര്‍ഷമായി അച്ഛനും സഹോദരനും കൂടി തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുള്‍പ്പെടെ എല്ലാ പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു.

പതിനൊന്ന് വയസു മുതലാണ് പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ചേര്‍ന്ന് പീഡിപ്പിക്കാന്‍ തുടങ്ങിയത്. കുറ്റകൃത്യത്തില്‍ അമ്മയും കൂട്ടുനില്‍ക്കുകയായിരുന്നു. പീഡനത്തെക്കുറിച്ച് അമ്മയോടു പറഞ്ഞപ്പോള്‍ പുറത്തു പറഞ്ഞാല്‍ കുടുംബത്തിനു നാണക്കേടാണെന്നായിരുന്നു മറുപടി.

പെണ്‍കുട്ടിയെ അമ്മയും അച്ഛനും വീടിന് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി ഒരു ബ്യൂട്ടീഷ്യന്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു അവിടെയുള്ള സഹപാഠികളോട് പീഡന വിവരം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജനതാ ദര്‍ബാറില്‍ പരാതിപ്പെടുവാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രതികളായ അച്ഛന്‍ റാംസരണ്‍ സഹോദരന്‍ രാഹുല്‍ എന്നിവര്‍ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും ഇരുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൃഷ്ണ നഗര്‍ പൊലിസ് പറഞ്ഞു.