ഖത്തറിലെ ‘റാഫി’നു ഐ എസ് ഒ അംഗീകാരം

Posted on: September 5, 2013 6:07 pm | Last updated: September 5, 2013 at 6:14 pm

ദോഹ : സേവന മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ‘റാഫി’നു അന്താരാഷ്ട്രാ ഗുണമേന്മാ പുരസ്‌കാരമായ ഐ എസ് ഒ അംഗീകാരം. ശൈഖ് താനി ബിന്‍ അബ്ദുള്ള ആല്‍ താനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘റാഫ്’ സേവന മേഖലകളില്‍ ശ്രദ്ധേയവും സ്തുത്യര്‍ഹവുമായ ഇടം ഇതിനകം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എസ്ദാന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ അബ്ദുള്ള ആല്‍ താനി, സാമൂഹിക കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ നസര്‍ അല്‍ നസര്‍, ജര്‍മ്മന്‍ ടി യു വി കമ്പനി തലവനും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കമ്പനിയുടെ പ്രതിനിധിയുമായ ഫെഡ്‌റോണ്‍ സറഖ് സാര്‍ബാ, മറ്റു റാഫ് പ്രതിനിധികള്‍ സംബന്ധിച്ചു. സംഗമത്തില്‍ വച്ച് ശൈഖ് താനി ബിന്‍ അബ്ദുള്ള ആല്‍ താനി ഐ എസ് ഒ പുരസ്‌കാരം അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി.