മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായരുടെ മൊഴിയില്ലെന്ന് പോലീസ്‌

Posted on: September 5, 2013 1:00 pm | Last updated: September 5, 2013 at 6:47 pm

oommen chandy

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി എ. ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുവിനെതിരെയും ശ്രീധരന്‍ നായരുടെ പരാമര്‍ശമില്ല. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയെ കണ്ടതായി ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും എഡിജിപി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എഡിജിപി കോടതിയില്‍ വ്യക്തമാക്കി.