മഅ്ദിന്‍ അക്കാദമി തര്‍ക്കിഷ് ഭാഷാപഠന കേന്ദ്രം ആരംഭിച്ചു

Posted on: September 5, 2013 12:31 am | Last updated: September 5, 2013 at 12:31 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വിദേശഭാഷാ പഠന പദ്ധതികളുടെ ഭാഗമായി പുതിയ തര്‍ക്കിഷ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു.
നിലവിലുള്ള സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകള്‍ക്ക് പുറമെയാണിത്. ലോകത്ത് 7.2 കോടിയിലധികം പേര്‍ തര്‍ക്കിഷ് ഭാഷ സംസാരിക്കുന്നുണ്ട്. യൂറോപ്പില്‍ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായ തുര്‍ക്കിയുടെ ഔദ്യോഗിക ഭാഷയാണ് തര്‍ക്കിഷ.്
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയില്‍ മാത്രമാണ് രാജായത്ത് തര്‍ക്കിഷ് ഭാഷ പഠിക്കാന്‍ സൗകര്യമുള്ളത്.
മഅ്ദിന്‍ തര്‍ക്കിഷ് ഇന്‍സ്റ്റിറ്റിയട്ടിലെ ആദ്യ ബാച്ചില്‍ 35 പേരാണ് പഠനം നടത്തുന്നത്. തര്‍ക്കിഷ് ഭാഷ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഭാഷാ പ്രേമികള്‍ക്കും പ്രൊഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഐ ടി ബിസിനസ്സ് മേഖലയിള്ളവര്‍ക്കും കരിയര്‍ പുരോഗതി ലക്ഷ്യമിടുന്നവര്‍ക്കും മഅ്ദിന്‍ തര്‍ക്കിഷ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 08861632247, 9895506908