Connect with us

Malappuram

വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള വിഭവ സമാഹരണം:അധ്യാപകര്‍ ഒരു ദിവസത്തെ വേതനം നല്‍കും

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ക രോഗികളെ സഹായിക്കുന്ന സംരംഭത്തിന്റെ ഭാഗമായി അധ്യായന വര്‍ഷം വിദ്യാലയ തലത്തില്‍ നടക്കുന്ന വിഭവ സമാഹരണ ക്യാമ്പയിനില്‍ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കി സഹകരിക്കാന്‍ അധ്യാപക സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ – ഉപജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ മാസത്തെ ശമ്പളത്തില്‍നിന്ന് തന്നെ സംഭാവന നല്‍കുന്നതിനും വിദ്യാര്‍ഥികളില്‍ നിന്നുള്ള സംഭാവന ശേഖരിച്ച് എ ഇ ഒ, ഡി ഇ ഒ ഓഫീസുകളില്‍ യഥാസമയം എത്തിക്കുന്നതിനും അധ്യാപക സംഘടനകളുടെ വിദ്യാലയതല യൂണിറ്റ് ഭാരവാഹികളും പ്രധാനാധ്യാപകരും മുന്‍ കയ്യെടുക്കണമെന്നും യോഗത്തില്‍തീരുമാനിച്ചു. പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ എ ഇ .ഒ ഓഫീസുകളിലും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഡി ഇ ഒ ഓഫീസുകളിലും, ഹയര്‍ സെക്കറി പ്രിന്‍സിപ്പല്‍മാര്‍ ജില്ലാ പഞ്ചായത്തിലും സംഭാവന ഏല്‍പിക്കുന്നതിന് ധാരണയായി. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡ്‌സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. കിഡ്‌നി സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ കാമ്പയിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ സി ഗോപി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ് പി കെ കുഞ്ഞു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സക്കീനപുല്‍പാടന്‍, കെ പി ജല്‍സീമിയ, ടി വനജ, വി. സുധാകരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പിസഫറുള്ള (മലപ്പുറം), സി ഗിരീഷ് (തിരൂര്‍), എസ് എസ് എ പ്രോജക്ട് ഓഫീസര്‍ പി കെ ഇബ്രാഹിംകുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്ലത്തീഫ്, അധ്യാപക സംഘടനാ നേതാക്കളായ ടി കെ എ ശാഫി, പി എന്‍, സുരേഷ് ബാബു (കെ എസ് ടി എ) എം അഹ്മദ് (കെ എസ് ടി യു), കെ കെ മുഹമ്മദ്, ടി പി അബ്ദുല്‍ ഹഖ് (കെ എ ടി എഫ്), സി ടി പി ഉണ്ണിമൊയ്തീന്‍, പി എന്‍ അബ്ദുല്‍ ഗഫൂര്‍, വി പി അബ്ദുല്‍ സലീം (കെ എച്ച് എസ് ടി യു), കെ എല്‍ ഷാജി ( ജി എസ് ടി യു), പി ടി ജോര്‍ജ് (കെ പി എസ് ടി യു), പി സൈതലവി (കെ പി പി എച്ച് എ), വി ഹമീദ്, ബഷീര്‍ കരുണിയന്‍ ( കെ പി എസ് എച്ച് എ), എന്‍. സത്യഭാമ, കെ എസ് രാജേന്ദ്രന്‍ നായര്‍ (എന്‍ ടി യു), ഹംസ കടമ്പോട് (കെ യു ടി എ), മനോജ് ജോസ് ( എം എച്ച് എസ് ടി എ), അബ്ദുല്‍ കരീം സി (കെ എസ് ടി എഫ്), ടി ബാബു, പി നീലകണ്ഠന്‍ നമ്പൂതിരി ( കെ ജി പി എസ് എച്ച് എ), മുഹമ്മദ്ആരിഫ് കാപ്പില്‍, ഹുസൈന്‍ കോടൂര്‍ (കെ എ എം എ), കെ കെ സന്തോഷ് കുമാര്‍(പി എസ് എസ് ടി യു), വി മൂസക്കുട്ടി (കെ എസ് ടി സി) പ്രസംഗിച്ചു.

 

 

Latest